2012, മാർച്ച് 31, ശനിയാഴ്‌ച

ലജ്ജ ,പുച്ഛം,കുറ്റബോധം പ്രത്യാശ .......

 ‍  "ആഘോഷിക്കു ഓരോ നിമിഷവും "  തെറ്റിദ്ധരിക്കേണ്ട ഇതു ഏഷ്യാനെറ്റ്‌ ചനെലുകാരുടെ പരസ്യ വാചകമല്ല ,പോതുജനങ്ങള്‍ക്ക്‌ ആഘോഷിക്കാനുള്ള വകകള്‍ ജനങ്ങള്‍ തന്നെ തിരഞ്ഞെടുത്ത ജനനെതാക്കള്‍ ശ്രിഷ്ടിച്ചു തരുന്നുണ്ടല്ലോ .പിറവവും ,ശേല്വരാജനും,അഞ്ചാം മന്ത്രി വിവാദവും സ്വന്തം കുടുംബത്തിലെ  പ്രോബ്ലം എന്നാ പോലെതന്നെയാണ് ഒട്ടുമിക്ക ഫസിബൂക് കൂട്ടുക്കാരും ,പൊതുജനങ്ങളും ചര്‍ച്ച ചെയ്തത് .ഏതെങ്കിലും നേതാവിന്റെ വായില്‍ നിന്ന്നും വല്ലതും വീണു കിട്ടിയിട്ടു വേണം അത് വച്ച് പോസ്റ്റുകളും,ഫോട്ടോകളും അപ്‌ലോഡ്‌ ചെയ്യാന്‍ ,അതിനു വേണ്ടി മത്സരിക്കുന്നു വിവര സങ്ങേതിക വിദ്യയില്‍ മുന്പതിയിലായ നമ്മള്‍ ,
എന്നെങ്കിലും നമ്മള്‍ പൊതുജനങ്ങള്‍ വന്ചിക്കപെടുകയാണ് എന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാകുമോ? ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ എന്ന് എന്തും നടക്കും എന്നാ സ്ഥിതി വന്നു, ഇതേ ശേല്വരാജന്‍ നാളെ കോണ്‍ഗ്രസ്‌ പാര്‍ട്ടിയുടെ  ബാനറില്‍ നെയ്യട്ടിന്കരയില്‍ മത്സരിക്കും,അദ്ദേഹത്തിന് വോട്ടു ചെയ്യാനും പിന്‍ ഭലം നല്‍കാനും ഒരുപാട് പേര്‍ ഉണ്ടാകും .ജയിച്ചു മന്ത്രി സ്ഥാനം നേടി അഴിമതി കാണിക്കുമ്പോള്‍ ലജ്ജിച്ചു തലതാഴ്ത്തി നടക്കാനേ നമുക്ക് സാധിക്കു .കാലങ്ങള്‍ക്ക് മുന്നേ മണ്മറഞ്ഞു പോയ മക്കതയം ,മരുമക്കത്തായം എല്ലാം നമ്മുടെ നേതാക്കള്‍ അനൂപ്‌ ജക്കോബ് പോലുള്ള പുത്തന്‍ മന്ത്രിമാരിലൂടെ തിരെകെ എത്തിക്കുന്നു.സ്വന്തം പാര്‍ടിക്ക് വേണ്ടി നല്ലൊരു ജീവിതം പോലും മറന്നു കൊണ്ട് പ്രവര്‍ത്തിച്ച പ്രവര്തകന്മാര്‍ക്ക് മാനകേടും,പാര്‍ട്ടിയുടെ ആവശ്യത്തിനു  ഉണ്ടാക്കിവച്ച കടബാധ്യതകളും  മാത്രം ബാക്കി.ആ പ്രവര്‍ത്തകരുടെ മുന്നിലൂടെ മന്ത്രിയും,നേതാവായും അനൂപ്‌ ജേക്കബു പോലുള്ള സമര്‍ത്ഥന്മാര്‍ വിളയാടുന്നു .കഷ്ടം തന്നെ .

രാഷ്ട്രീയ പ്രവര്‍ത്തനം സാമൂഹ്യ പ്രവര്‍ത്തനമായി കണക്കാക്കിയ നേതാക്കള്‍ ഉണ്ടായിരുന്നു നമ്മുക്ക്,വര്‍ഷങ്ങള്‍ക്കു മുന്നേ, EMS,AKG,E K നായനാര്‍ തുടങ്ങിയ കലിയുഗ അവതാരങ്ങളിലൂടെ ,എന്നാല്‍ ഇന്നോ ??? കുഞ്ചന്‍ നമ്പ്യാര്‍ പാടിയ പോലെ "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം പണം " അത്ര തന്നെ .ജനസേവനത്തിന്റെ അത്യുന്നതന്മാര്‍ എന്ന് വിശേഷിപ്പിക്കുന്ന നേതാക്കളുടെ സ്വത്തു വിവരവും ബിനാമി ഇടപാടുകളുടെ വിവരങ്ങളും നിത്യേനെ അമ്ബരപിക്കുന്ന വാര്‍ത്തകളായി നാം വായിച്ചുകൊണ്ടിരിക്കുന്നു.കേരളത്തിലെ മന്ത്രിമാരുടെയും ഉന്നത രാഷ്ട്രീയ നേതാക്കളുടെയും സ്വത്തും,മക്കളുടെയും മറ്റു ബന്ധുകളുടെയും വിദ്യാഭ്യാസവും,ജോലിയും ഒക്കെ വിശദമായി എടുത്തു പരിശോധിച്ചാല്‍ അമ്പരപ്പോടെ വായും തുറന്നിരികേണ്ടി വരും നമുക്ക് .സാമൂഹ്യസേവനം സ്വന്തം കുടുംബത്തില്‍  മാത്രം ഒതുക്കി നിര്‍ത്താന്‍ മിടുക്ക് കാണിച്ചു കൊണ്ടിരിക്കുകയാണ് ജന നേതാക്കള്.തികഞ്ഞ പുച്ഛത്തോടെ ഞാന്‍ വീമ്പിളക്കാറുണ്ട് എന്റെ നാടിന്റെ ജനാധിപത്യ വ്യവസ്തയെപറ്റി.‍ ഈ നേതാക്കല്കൊക്കെ സിന്ധബാദ് വിളിച്ചിട്ടുണ്ട്.
ഒന്ന് ഒരു പത്തു വര്ഷം പിന്നോട്ട് നടന്നു നോക്കാം. ആ കാലഘട്ടത്തിലെ പ്രധാന പ്രശ്നങ്ങള്‍  തൊഴിലില്ലായ്മയും,വികസന മന്ധ്യതയും,പൊതു വിദ്യാഭ്യാസ രംഗത്തെ അസംതുലിതവസ്ഥയും ഒക്കെയായിരുന്നു. ഇന്നും മേല്‍ പറഞ്ഞ പ്രശ്നങ്ങല്കൊന്നും ഒരു പരിഹാരം പോലും ഉണ്ടായിട്ടില്ല എന്നത് വാസ്തവമായ ഒരു വസ്തുതയാണ് .പത്തു വര്ഷം മുന്‍പ് ഉണ്ടായതിനേക്കാള്‍ രൂക്ഷമാണ് ഇന്നു കേരളത്തിലെ തൊഴിലില്ലായ്മ.സ്വകാര്യ മേഖലയില്‍ പോലും തൊഴില്‍ സാധ്യമാക്കാന്‍ ഒരു രാഷ്ട്രീയപര്ടികള്‍ക്കും സാധിച്ചിട്ടില്ല.ഇന്നും ഒരു പവപെട്ടവന്റെ മകന് ഉന്നത വിദ്യാഭ്യാസം പനമില്ലതത്തിന്റെ പേരില്‍ നിഷിധ്യം ആയി തന്നെ തുടരുന്ന്നു.ശരിയായ രീതിയില്‍ പ്രാഥമിക  വിദ്യാഭ്യാസം പോലും നല്‍കാതെ അതിനെ ആവശ്യകത മനസിലാക്കി കൊടുക്കാതെ കാടിന്റെമക്കളെ ഞങ്ങള്‍ നിയമസഭയില്‍ കൊണ്ടിരുത്തി ഒരു ദിവസം എന്നിട്ട് ഏതോ സിനിമയില്‍ ജനാര്‍ദ്ദനന്‍ പറഞ്ഞ പോലെ "ഞങ്ങള്‍ എല്ലാം പറഞ്ഞു കംപ്രമിസേ ആക്കി" എന്ന് പറഞ്ഞു തടിതപ്പികൊണ്ടിരിക്കുകയാണ്  മന്ത്രി പുംഗവന്‍മാര്‍ .

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് എമ്പ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഘേനെയുള്ള  കണക്കെടുപ്പ് പ്രകാരം ഏകദേശം 42 ലക്ഷം തൊഴില്‍ രഹിതര്‍ ഉണ്ടായിരുന്നു, ഇന്നു ഈ വ്യവസ്ഥയില്‍ വിശ്വാസം ഇല്ലാത്തതിനാല്‍ എമ്പ്ലോയെമെന്റ്റ് എക്ഷ്ചന്ഗില് ഒന്നും പേര് കൊടുക്കാന്‍ കേരളത്തിലെ തോഴിലന്വേഷകര് ‍ മുതിരുന്നില്ല,വര്ഷം കൂടുന്തോറും തൊഴിലില്ലായ്മയും വര്‍ധിക്കുന്നു.മാറി മാറി വരുന്ന ജനനെതാക്കള്‍ വാ തോരാതെ ഇതേ പറ്റി പ്രസംഗ വേദികളില്‍ സംസരികുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല.നമുക്കറിയാം കുടുതല്‍ തൊഴിലവസരങ്ങള്‍ ശ്രിഷ്ടിക്കുന്ന ഒരു വ്യാവസായിക സംരംഭം പോലും കേരളത്തില്‍ ഉണ്ടാകുന്നില്ല. ഇന്ത്യയിലെ പണക്കാരുടെ ലിസ്റ്റ് പരിശോധിക്കുകയാണെങ്കില്‍ മലയാളികള്‍ മുന്‍പന്തിയില്‍ തന്ന്നെ സ്ഥാനം പിടിച്ചിരിക്കുന്നത് കാണാം, യൂസഫലി,PNC  മേനോന്‍,രവിപിള്ള,KG എബ്രഹാം തുടങ്ങിയ മലയാളി പണക്കാരുമായി ഒരു കൂടികാഴ നടത്തി കേരളത്തില്‍ തൊഴിലവസരങ്ങള്‍ ഉണ്ടാകുന്ന രീതിയില്‍ ഒരു നിക്ഷേപം നടത്താന്‍ നാളിതു വരെ ഒരു ഗവണ്മെന്റ് പോലും ശ്രമിച്ചില്ല എന്ന് വാസ്തവമാണ് .ഇതു രീതിയില്‍ പണം വിഹിതം നടത്തണം ഇന്നു പോലും നമ്മുടെ നേതാക്കള്‍ക്ക് അറിയില്ല, എല്ലാ ബജറ്റ് അവതരണത്തിലും അത് പ്രതിഫലിച്ചിട്ടുണ്ട് താനും.
വര്‍ഷങ്ങളായുള്ള നല്ലപേര് പറയിക്കാന്‍ ശ്രമിക്കുന്ന കൂട്ടരാണ് കേരളപോലിസിലെ സമര്‍ത്ഥന്മാര്‍ ,എന്നാല്‍ പേരില്‍ മാത്രം ,ജനമൈത്രി പോളിസെന്നും,ജനകീയ പോലിസിന്നും മാറ്റങ്ങള്‍ വരുതനല്ലാതെ അവര്‍ക്ക് ഒരു മാറ്റം ഉണ്ടായിട്ടില്ല.കഴിഞ്ഞ പത്തു വര്ഷം മുന്നേ ഉണ്ടായിരുന്ന അതെ അക്രമ പരമ്പരകള്‍,മോഷണം ,ഗതാഗത പ്രശ്നങ്ങള്‍,മറ്റു നിയമലങ്ങനഗല്‍ എന്നും അതുപോലെ.പോലിസ് വാഹനഗലും ഓഫീസി സൌകര്യങ്ങളും മാറി എന്നല്ലാതെ ഒരു ഉന്നമനവും ഈ ഒരു വര്‍ഗതിനുണ്ടാക്കാന്‍ ഭരണകര്‍ത്തകള്‍ക്ക്  സാധിച്ചിട്ടില്ല.എന്നും ഇന്നും ഭരിക്കുന്ന പാര്‍ട്ടിയുടെ വാലാട്ടി പട്ടികളായി ഇവരുണ്ടാകും .അത്രമാത്രം ഇവരില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതി.

വളരെ കുറ്റബോധം  ഉണ്ട്,എങ്ങനെ എന്തൊക്കെയോ കുത്തി കുറിച്ചിടുമ്പോള്‍,വളര്‍ന്നു വന്നത് തണ്ടും തടിയും ഉള്ള ഒരാണു ആയിട്ടും ഈ  നീച്ച വ്യവസ്ഥിതിയെ ചോദ്യം ചെയ്യപെടുന്ന ഒരു യുവ സമൂഹത്തിന്റെ ഭാഗം  ആകാന്‍ സാധിക്കുന്നില്ലല്ലോ  എന്നാ  വേദന കടച്ചമാര്തട്ടെ .
എല്ലാത്തിനും ഒരന്ത്യം ഉണ്ടാകട്ടെ , തെറ്റ്  ചോദ്യം ചെയ്യപെടാനും ,ജനതിപത്യത്തെ അതിന്റെ അന്തസതയോടെ കാത്തു  സൂക്ഷിക്കുന്നതുമായ ഒരു പുതു പുത്തന്‍ യുവ സമൂഹം പിറവിയെടുക്കട്ടെ  എനിക്കും,നിങ്ങള്‍ക്കും  അതിന്റെ ഭാഗമാകാന്‍ സാധികട്ടെ എന്നാ പ്രാര്‍ത്ഥനയോടെ ,പ്രത്യാശയോടെ

2012, ജനുവരി 6, വെള്ളിയാഴ്‌ച

മെട്രോറെയില്‍ കൊച്ചിയെ രക്ഷപെടുത്തുമോ ?

മെട്രോറെയില്‍ കൊച്ചിയെ രക്ഷപെടുത്തുമോ ?

ഞാന്‍ പ്രവസിയയാപ്പോള്‍.......

 
 
കഴിഞ്ഞ ദിവസവും വീണ്ടും  അതെ ചോദ്യം "എനിക്ക് ഒരു ലാപ്ടോപ് എടുത്തു തരുമോ സാറെ ? എന്റെ മകന് വേണ്ടിയാണു , നാട്ടിലേക്കയക്കാന്‍ വേണ്ടിയാണ്.എനിക്ക് ഇതിനെ പറ്റി ഒന്നും അറിയില്ല  സാറെ അതാ.ഏത്ര പൈസ വേണ്ടി വരും " .ഇതേ രീതിയില്‍ മുന്‍പും എന്നോട് രണ്ടു മൂന്നു ആള്‍ക്കാര്‍ ചോധിചിട്ടുണ്ടായിരുന്നു .ഞാന്‍ പറഞ്ഞു വരുന്നത് ഇതൊക്കെ ചോദിക്കുന്ന വ്യക്തി ദിവസം കുറഞ്ഞത്‌ 12 മണികൂരിലതികം കഷ്ടപ്പെട്ട് കൃത്യമായ സമയത്ത് ഭക്ഷണം പോലും കഴിക്കാതെ കിട്ടുന്ന തുച്ചമായ ശമ്പളം മിച്ചം വച്ച് കഴിയുന്ന ഒരു പ്രവാസി തൊഴിലാളിയാണ്.
 
എട്ടു മണിക്കൂര്‍ നേരം കൃത്യമായി നാട്ടില്‍ പണിയെടുത്താല്‍ കിട്ടുന്ന വേതനം പോലും  പല ഗള്‍ഫുകാര്‍ക്കും ഇവിടെ കിട്ടുന്നില്ല.എന്നിരുന്നിട്ടും അധിക സമയം പണിയെടുത്തു ,ഭക്ഷണം പോലും ശരിക്കും കഴിക്കാതെ മിച്ചം വച്ച പണം മുഴുവന്‍ നാട്ടിലെതിക്കുമ്പോഴും അയാളറിയാതെ  അയാള്‍ക്ക്  നഷ്ടമാകുന്നത് ഒരു ജീവിതം തന്നെയാണ്. ഒരു പ്രവാസിയുടെ ഡയറിയിലെ നഷ്ടകനക്കുകളില്   ഏറ്റവും വലുത് അന്യമായി പോയ ഒരു സന്തുഷ്ട കുടുംബ ജീവിതം തന്നെയായിരിക്കും ,ഭാര്യയോടും മക്കളോടും കൂടി ജീവിക്കാന്‍ കിട്ടിയ വളരെ കുറച്ചു സമയത്തിന്റെ ഓര്മ മാത്രമായിരിക്കും അവരെ എന്തും  നേടിപിടിക്കാന്‍ പോകുന്ന തരത്തില്‍ ഈ മരുഭുമിയില്‍  പ്രചോദനം നല്‍കിയത്.ഈ ഗള്‍ഫില്‍ മലയാളികള്‍ ഉള്‍പെടെ വളരെയധികം കഷ്ടപാട് സഹിക്കുന്ന ഒരു വര്‍ഗം തൊഴിലാളികളെ കാണാന്‍ സാധിക്കും. ഗള്‍ഫുകാരന്‍ എന്ന് മുന്‍പ് കേട്ടപ്പോഴോന്നും ഈ രീതിയിലും ജീവിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ ഈ പണം കയ്കുന്ന മരുഭൂമിയില്‍ ഉണ്ടാകും എന്നൊന്നും ഞാന്‍ വിച്ചരിചിരുന്നിട്ടുണ്ടയിരുന്നില്ല.50000 രൂപയ്ക്കു മുകളില്‍ പണം നല്‍കിയാണ്‌ പലരും ഹെല്പേര്‍ ജോലിക്കായി എവിടെ വരുന്നത്.എന്നിട്ടനുഭവിക്കുന്ന കഷ്ടതകാലോ.അത് പറയാനും വയ്യ.പക്ഷെ ഇപ്പോഴും ഇതൊക്കെയും അറിഞ്ഞും ഏജന്‍സി വഴി പണം നല്‍കി വരുന്നവര്‍ ധാരാളം.
ഇത്രയൊക്കെ കഷ്ടപാടും സഹിച്ചു ഇവിടേ നില്കുന്നത് ഒരു വീടുണ്ടാക്കുക, മക്കളെ നല്ലവണ്ണം പഠിപിക്കുക,മാതാപിതാക്കളെ നല്ല രീതിയില്‍ നോക്കുക എന്നാ ഉദ്ധേശം ഒന്ന് കൊണ്ട് മാത്രമാണ്. എന്നിരുന്നാല്‍ പോലും പ്രവാസത്തിന്റെ ഈ തീവെയിലിലും കൊടും തണുപ്പിലും   കഷ്ടപ്പെട്ട് പണിതീര്‍ത്ത വീടിന്റെ  ഉമ്മറത്ത് ജീവിതസായാഹ്നത്തിലൊരു ദിനം കാറ്റ് കൊള്ളാനിരിക്കവേ, ഒന്നുറക്കെ ചുമച്ചു പോയതിന്റെ പേരില്‍ സ്വന്തം മകനില്‍ നിന്നോ മരുമകളില്‍ നിന്നോ  'ഛെ' എന്നു കേള്‍ക്കേണ്ടി വരുന്നയാളുടെ മാനസികാവസ്ഥയൊന്നു സങ്കല്‍പ്പിച്ചു നോക്കൂ. 'അകത്തെവിടെയെങ്കിലും ഒതുങ്ങിയിരുന്നുകൂടെ'യെന്ന തീക്ഷ്ണമായ നോട്ടത്തില്‍ പതറിപ്പോവുന്ന ആ പിതാവിന്റെ സ്ഥാനത്ത് നിങ്ങള്‍ തന്നെയാണെന്ന് കൂടി കരുതി നോക്കൂ. ഹൊ! വെറും കറിവേപ്പില  പോലെ വലിച്ചെറിയപ്പെട്ടേക്കാവുന്ന ഒരു ഭാവികാലത്തെ കുറിച്ചുള്ള ചിന്ധിക്കാന്‍ തന്നെ നമുക്കാവില്ല അല്ലെ. എന്നാല്‍ ഈ ഒരു അവസ്ഥ അനുഭവിക്കുന്ന ഒരുപാട് പ്രവാസികളെ നമ്മുടെ നാട്ടില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും.
 
നമുക്ക് ഭാവിയില്‍ ഒരു കൈ താങ്ങ് ആകാന്‍ മക്കളെ പ്രപ്തരക്കാന്‍ വേണ്ടിയാണു ഇത്രയൊക്കെ കഷ്ടപ്പെട്ട് ഈ മരുഭൂമിയില്‍ ഭക്ഷണം പോലും കഴിക്കാതെ പണിയെടുക്കുന്നത്. രണ്ടോ മൂന്നോ  വര്‍ഷം കഴിയുമ്പോള്‍ ലഭിക്കുന്ന അവധി ദിനങ്ങളില്‍ മക്കളെ ശരിക്കുമൊന്ന് പരിചയപ്പെടാന്‍ പോലും കഴിയാതെ തിരിച്ചു പോരേണ്ടി വരുന്ന ഹതഭാഗ്യവാന്മാരാണ് ഞാന്‍ ഈ പറഞ്ഞ പ്രവാസി സുഹുര്തുക്കള്‍ . നാല് - അഞ്ച് വയസ്സ് വരെയുള്ള കാലഘട്ടമാണ് ഒരു കുട്ടിയുടെ വളര്‍ച്ചയില്‍ ഏറ്റവും രസകരമായത്. മലര്‍ന്നും കമഴ്ന്നും മുട്ടില്‍ നിരങ്ങിയും പിച്ച വെച്ചും പാല്‍പ്പല്ല് കാട്ടി ചിരിച്ചും അവര്‍ അച്ഛനമ്മമാരെ അനന്ധിപിക്കുന്നു.ആ കൊച്ചു കിടാങ്ങളുടെ വാക്കുകള്‍ കൂട്ടി ഒപ്പിച്ചുള്ള സംസാരവും  പാട്ടുകള്‍  പാടുന്നതും ഒക്കെ ഏതൊരു പ്രവാസിയുടെയും ജീവിത ഡയറിയില്‍  സ്ഥാനം പിടിക്കുന്ന ഒന്ന് തന്നെയാണ്. ടെലഫോണ്‍ സംഭാഷങ്ങളില്‍ അപൂര്‍വമായി കേള്‍ക്കുന്ന അച്ഛാ എന്നാ   വിളികളെ പലവുരു ഓര്‍ത്തോര്‍ത്തു ആശ്വാസം കണ്ടെത്താന്‍ ശ്രമിക്കുകയാണ് ഓരോ പ്രവാസിയും ചെയ്യുന്നത്.  
 
നമുക്കറിയാം മക്കള്‍ ചോധിച്ചതെല്ല്ലം വാങ്ങി കൊടുക്കുന്ന ഒരു പിതാവായി ഇതൊരു ഗള്‍ഫുകാരനും മാറുന്നത് അവര്‍ക്ക് അവരുടെ മക്കളെ ശരിക്കും അടുത്തിരുന്നു സ്നേഹിക്കാന്‍  സാധിക്കുന്നില്ല എന്ന കുറബോധം ഒന്ന് കൊണ്ട് മാത്രമാണ്.അവരുടെ സ്നേഹം ഞാന്‍ പറഞ്ഞ പോലെ ലപ്റൊപയോ,മൊബൈല്‍ ആയോ  ബൈക്കായും ഒക്കെ  ട്രാന്‍സ്ഫര്‍ ആയി കൊണ്ടിരിക്കുന്നു. മക്കളെയും,അച്ഛനമ്മമാരെയും ,ഭാര്യയെയും ,മറ്റു കുടുംബങ്ങങ്ങളെയും ഒന്നും തന്റെ വിഷമം അറിയികാതെ ജീവിതം തന്നെ തന്നെ ഇഷ്ടപെടുന്നവര്‍ക്ക് വേണ്ടി ഒഴിഞ്ഞു വയ്ക്കുകയാണ് ഈ മഹത് വ്യക്തികള്‍ ..
 
 
 
(തുടരും)